ആലപ്പുഴയില്‍ ഏഴുപേരെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി
Thu, 18 May 2023

ആലപ്പുഴയില്‍ ഏഴുപേരെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനില രാജു , ഹരിപ്പാട് ഏരിയ കമ്മിറ്റി അംഗങ്ങളായ മിഥുന ,വൈഷ്ണവി, അരുണ്‍ , അമല്‍ , അജിത്, പത്മകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ടാണ് നടപടി. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ ഷോയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന എസ്എഫ് ഐ ജില്ലാകമ്മിറ്റിയിലാണ് തീരുമാനം.
ഇവരെ പുറത്താക്കാന്‍ എസ്എഫ് ഐ പാര്‍ട്ടി ഫ്രാക്ഷന്‍ നിര്‍ദേശിച്ചിരുന്നു. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേരിതിരിവാണ് ഇറങ്ങിപ്പോക്കിന് കാരണം.