തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ; സമഗ്ര വിലയിരുത്തലിനായി സിപിഎം നേതൃ യോഗം ഇന്ന്

cpm9
cpm9

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് കാരണം സംഘടനാ വീഴ്ചയാണ് എന്നതടക്കമുള്ള പൊതു വിലയിരുത്തലുകള്‍ നിലവിലുണ്ട്

തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതല്‍ തിരുവനന്തപുരത്ത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികള്‍ക്കും യോജിപ്പില്ല. 

tRootC1469263">

സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും പാര്‍ട്ടിയുടെ നയ സമീപനങ്ങള്‍ക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് 22 ചോദ്യങ്ങള്‍ താഴെ തട്ടിലേക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്നെങ്കിലും അതിലും ഭരണ വിരുദ്ധ വികാരമോ ശബരിമല വിവാദമോ ഉള്‍പ്പെടുത്തിയിരുന്നില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് കാരണം സംഘടനാ വീഴ്ചയാണ് എന്നതടക്കമുള്ള പൊതു വിലയിരുത്തലുകള്‍ നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏത് തരത്തിലുള്ള തെറ്റ് തിരുത്തലിലേക്കാണ് സിപിഎം നീങ്ങുക എന്നും പാര്‍ട്ടി പ്രഖ്യാപിക്കും.

Tags