പ്രവാസികള്‍ക്ക് തിരിച്ചടി ; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി
കൊച്ചിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങള്‍ കൂടിയാണ് റദ്ദാക്കിയത്
കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്നലെയും ഇന്നുമായി നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്.
കൊച്ചിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങള്‍ കൂടിയാണ് റദ്ദാക്കിയത്. ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്‌കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസ് റദ്ദാക്കിയിട്ടില്ല. കൊച്ചിയിലേക്കുള്ള എട്ട് സര്‍വീസുകളും റദ്ദാക്കി.
ഇന്ന് രാവിലെ 7 മണിക്കും രാത്രി 12നും ഇടയില്‍ കൊച്ചിയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള 16 വിമാനങ്ങള്‍ റദ്ദാക്കി. മസ്‌ക്കറ്റിലേക്കുള്ള ഒമാന്‍ എയര്‍ വിമാനം രാവിലെ 8.10നും സൗദി എയറിന്റെ ജിദ്ദ വിമാനം രാവിലെ 11.30 നും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നുള്ള 17 സര്‍വീസുകള്‍ റദ്ദാക്കി. അബുദാബി, ദുബായ്, ദോഹ, ദമാം, സൗദി, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കുവൈത്ത്, ഷാര്‍ജ സര്‍വീസുകളാണ് കൂടുതലും റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ അറേബ്യ, എത്തിഹാദ് എമിറേറ്റ്‌സ്, ഇന്‍ഡിഗോ അടക്കം സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തിരുവനന്തപുരത്ത് ടെര്‍മിനല്‍ 2 വില്‍ ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കി. ഇതോടെ ആകെ 34 സര്‍വീസുകളാണ് സ്തംഭിച്ചത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 22 സര്‍വീസുകള്‍ റദ്ദാക്കി. കരിപ്പൂരിലേക്ക് എത്താനുള്ള 21 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
.jpg)


