പടക്കംപൊട്ടിക്കൽ , മധുരം വിളമ്പൽ ..ഡിവൈഎഫ്‌ഐക്കാരാ ഉളുപ്പുണ്ടോ? മുകേഷ് എംഎൽഎയുടെ ചിത്രത്തിനൊപ്പം ചോദ്യങ്ങളുമായി അബിൻ വർക്കി
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പടക്കംപൊട്ടിച്ച് ആഘോഷിച്ച ഡിവൈഎഫ്‌ഐക്കെതിരെ അബിന്‍ വര്‍ക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു ആരോപണം വന്നതിന് പിന്നാലെ പരാതിക്കാരി ആരെന്ന് അറിയാതിരുന്നിട്ടും യൂത്ത്‌കോണ്‍ഗ്രസ് സ്ഥാനത്ത് നിന്നും പുറത്താക്കുകയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഒടുവില്‍ പരാതിക്കാരി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി തൊട്ടടുത്ത നിമിഷം പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി. എന്നാല്‍ മുകേഷ് എംഎല്‍എയുടെ കാര്യം എന്തായി എന്നാണ് അബിന്‍ വര്‍ക്കി ഡിവൈഎഫ്‌ഐയോട് ചോദിക്കുന്നത്.
പരാതിക്കാരി പരസ്യമായി പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ മത്സരിപ്പിച്ചെങ്കിലും ജനം വൃത്തിയായി തോല്‍പ്പിച്ചു. ഇന്നും അയാള്‍ സിപിഐഎം നേതാവായ എംഎല്‍എയായി തുടരുമ്പോള്‍ ഉളുപ്പുണ്ടോ എന്നാണ് ഡിവൈഎഫ്‌ഐക്കാരോട് അബിന്‍ ചോദിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ,
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി.
പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയില്‍ കൊടുത്തു. മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളി.
തള്ളിയ ഉത്തരവ് വന്നത് 2.25 pm.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm.
ഇത്രയും കാര്യങ്ങള്‍ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ ചോദിക്കുന്നു.
ഇനി മുകേഷിന്റെ കാര്യം എടുക്കുക.
ആരോപണം വന്നു.
നടപടിയില്ല.
പരാതി കൊടുത്തു.
നടപടിയില്ല.
പരാതിക്കാരി പരസ്യമായി പറഞ്ഞു.
നടപടിയില്ല.
കേസ് എടുത്തു.
നടപടിയില്ല.
മാസങ്ങള്‍ കഴിഞ്ഞു.
നടപടിയില്ല.
ഇതിനിടയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു.
ജനം വൃത്തിയായി തോല്‍പ്പിച്ചു.
ഇന്നും അയാള്‍ സി പി എം നേതാവായ എം.എല്‍.എ.
എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ..
ഉളുപ്പുണ്ടോ ??
അതേസമയം എം മുകേഷ് എംഎല്‍എ അന്നും ഇന്നും പാർട്ടി അംഗമല്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല, മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വിശദീകരിക്കുന്നു.
.jpg)

