വൂണ്ട് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിൽ ഗുരുതര വീഴ്ച: ഡോക്ടർമാർക്ക് കർശന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Serious lapse in preparing wound certificates: Health Department issues strict instructions to doctors

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഡോക്ടർമാർ വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിൽ ഗുരുതര വീഴ്ചകൾ വരുത്തുന്നതായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (പി.ഡി.ജി). മലപ്പുറം താനൂർ സ്വദേശിനിയും സർക്കാർ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ നൽകിയ പരാതി പരിശോധിച്ച ശേഷമാണ് പി.ഡി.ജി ആരോഗ്യവകുപ്പിന് ഔദ്യോഗികമായി നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് കേരളത്തിലെ മുഴുവൻ സർക്കാർ ഡോക്ടർമാർക്കും കർശന നിർദ്ദേശവുമായി പുതിയ സർക്കുലർ പുറത്തിറക്കി.

അക്രമം നടത്തിയവരുടെ പേരുകൾ രേഖപ്പെടുത്താതിരിക്കുക, പരിക്കുകളുടെ സ്വഭാവം വ്യക്തതയില്ലാതെ എഴുതുക, കാരണങ്ങൾ അപൂർണ്ണമായി നൽകുക തുടങ്ങിയ പോരായ്മകൾ ക്രിമിനൽ കേസുകളുടെ അന്വേഷണത്തെയും നീതി നിർവ്വഹണത്തെയും സാരമായി ബാധിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും, വീഴ്ചകൾ നീതി നിർവ്വഹണത്തെ ബാധിച്ചാൽ ഗൗരവമായി കാണുമെന്നും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നൽകിയ സർക്കുലറിൽ ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Serious lapse in preparing wound certificates: Health Department issues strict instructions to doctors

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കാറോഡ് സ്വദേശി തങ്കപ്പന്റെ മരണവുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചകളും പരാതിയിൽ എടുത്തുപറയുന്നുണ്ട്. തലയ്ക്ക് ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചിട്ടും തുടർചികിത്സ ഉറപ്പാക്കുന്നതിൽ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും, കോടതിയിൽ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ചവരുത്തിയത് പ്രതിക്ക് കോടതിയിൽ അനുകൂല സാഹചര്യമൊരുക്കാൻ കാരണമായെന്നും ഡോ. കെ. പ്രതിഭ വ്യക്തമാക്കുന്നു. വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുമ്പോൾ ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായും പൂർണ്ണമായും രേഖപ്പെടുത്തുന്നുണ്ടെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തണമെന്ന് സർക്കുലർ കർശനമായി നിർദ്ദേശിക്കുന്നു.

Tags