പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്; രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ

psc

ജൂണ്‍ ഒന്നിനും 15നും പുതിയ ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പിഎസ്‌സി തിരുത്ത് നല്‍കിയിട്ടില്ല.

 

തിരുവനന്തപുരം: പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാ​ഗത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് വന്നത്.

മേയ് 15ലെ ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് കണ്ടെത്തിയിരിക്കുന്നത്.49ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളെ കുറിച്ചുള്ള വിവരണത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരമാണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഉപയോഗിച്ചത്. പേര് രാജേഷ് തില്ലങ്കേരി എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നിനും 15നും പുതിയ ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പിഎസ്‌സി തിരുത്ത് നല്‍കിയിട്ടില്ല.എന്നാല്‍ സംഭവത്തില്‍ പിഎസ്‌സി തെറ്റ് സമ്മതിച്ചിട്ടുണ്ട്. 

Tags