മുടി വെട്ടിയ സ്‌റ്റൈൽ ചോദ്യം ചെയ്ത് മർദ്ദനം; എട്ടാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചതായി പരാതി

Senior students assault an 8th grader after questioning his haircut style

 കോഴിക്കോട്: എട്ടാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചതായി പരാതി. കുന്ദമംഗലം ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസുകാരൻ  കൊടുവള്ളി കരുവന്‍ പൊയില്‍ അബദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് അസ്ലഹ് (14)നാണ് മര്‍ദനമേറ്റത്. മുടി വെട്ടിയ സ്‌റ്റൈലും,   ധരിച്ച ചെരുപ്പും ചോദ്യം ചെയ്തുമായിരുന്നു മര്‍ദനം.

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ 15 ലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്ന് അസ്ലഹ് പറഞ്ഞു. സ്‌കൂള്‍ ബസില്‍ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. മൂക്കില്‍ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസില്‍ പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.

Tags