സി.പി.എമ്മിന് തിരിച്ചടി..! തളിപ്പറമ്പിൽ പി കെ ശ്യാമളയ്ക്കെതിരെ മുതിർന്ന സി പി എം നേതാവ് ടി കെ ഗോവിന്ദൻ വിമതനായി മത്സരിക്കും

Setback for CPM..! Senior CPM leader TK Govindan will contest as a rebel against PK Shyamala in Taliparambil.

 കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിക്കും. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. നിലവിൽ ഹാൻ വീവ് ചെയർമാനാണ് ടി കെ ഗോവിന്ദൻ. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി.കെ ഗോവിന്ദൻ. പി. കെശ്യാമളയെ മത്സരിപ്പിക്കരുതെന്ന് നേരത്തെ കണ്ണൂർജില്ലാ കമ്മിറ്റി എതിർപ്പു ഉന്നയിച്ച നേതാവാണ് ടി.കെ ഗോവിന്ദൻ.

tRootC1469263">

ഇക്കുറി തളിപ്പറമ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം അരനൂറ്റാണ്ടുകാലത്തെ പാർട്ടി ബന്ധം ടി.കെ ഗോവിന്ദനുണ്ട്. തളിപറമ്പ് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചേക്കും. ആന്തൂർ ഭാഗത്തുനിന്നും മാത്രം സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിലെ പ്രതിഷേധമാണ് ടി.കെ ഗോവിന്ദൻ ഉയർത്തുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി ടി.കെ ഗോവിന്ദൻ സ്ഥാനാർത്ഥിയായിരംഗത്തുവരുമെന്നാണ് വിവരം പി.കെ ശ്യാമളയ്ക്ക് ജനപിൻതുണയില്ലെന്ന് മലപ്പട്ടത്തെ പാർട്ടിനേതാക്കളും പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ആരോപിച്ചിരുന്നു.

Tags