ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എംഎം മണി വീണ്ടും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്
ജയസാധ്യത കണക്കിലെടുത്താണ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എംഎം മണി വീണ്ടും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ടേം വ്യവസ്ഥയില്‍ മണിക്ക് ഇളവ് നല്‍കണമെന്ന് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാന്‍ ധാരണയായിട്ടുണ്ട്. ജയസാധ്യത കണക്കിലെടുത്താണ് തീരുമാനം.
tRootC1469263">പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വലിയ തിരിച്ചടിയാണ് എല്‍ഡിഎഫിനുണ്ടായത്. അതാണ് സിപിഎമ്മിനെ എംഎം മണി തന്നെ മത്സരിക്കണമെന്ന നിലപാടിലേക്കെത്തിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനായിരുന്നു ഭരണം. എന്നാല്‍ ഇത്തവണ അഞ്ച് പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ 38305 വോട്ട് എംഎം മണി ഭൂരിപക്ഷം നേടിയിരുന്നു. ഇപ്പോള്‍ എണ്ണൂറോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനാണ്. ഇതോടെ മറ്റൊരാള്‍ മത്സരിച്ചാല്‍ മണ്ഡലത്തില്‍ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എംഎം മണിയെ തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എംഎം മണിയെ രംഗത്തിറക്കി വിജയിച്ചു കയറാമെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടല്‍. പ്രചാരണം നേരത്തെ തുടങ്ങാനുള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്.
ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ മത്സരിക്കില്ലെന്ന് പ്രചരണം ഉണ്ടായിരുന്നു. ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും 81 കാരനായ എംഎം മണി മണ്ഡലത്തില്‍ സജീവമാണ്.
.jpg)


