മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ ഇന്ന് സുപ്രിം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും

google news
ad viswanathan

മലയാളി ആയ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ ഇന്ന് സുപ്രിം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. പാലക്കാട് കല്‍പാത്തി സ്വദേശിയാണ് അഡ്വ. കെ.വി വിശ്വനാഥന്‍. ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി ജെ പ്രശാന്ത് കുമാര്‍ മിശ്രയും ഇന്ന് സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും.


ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ വിരമിച്ച ഒഴിവിലേക്ക് ഇരുവരെയും ജഡ്ജിമാരാക്കാനാണ് കൊളീജിയം ശുപാര്‍ശ നല്‍കിയത്. 32 വര്‍ഷമായി അഭിഭാഷകനായി പ്രപര്‍ത്തിയ്ക്കുന്ന കെ.വി വിശ്വനാഥനെ സുപ്രധാന കേസുകളില്‍ സുപ്രിം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 2009 ലാണ് ഇദ്ദേഹം സുപ്രിം കോടതിയിലെ സീനീയര്‍ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളീജീയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതോടെ 2030 ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ.വി വിശ്വനാഥന്‍ എത്തും.

Tags