'പണം അയക്ക്' ..ഷിയാസ് കരീം സ്ത്രീയില്‍ നിന്നും 49 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഓഡിയോ പുറത്ത്

shiyas

ഷിയാസ് കരീമിനെതിരെ സാമ്പത്തിക വഞ്ചനയ്ക്കും ലൈംഗിക ചൂഷണത്തിനുമാണ് കേസെടുത്തത്. ഇവർ തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്

കോഴിക്കോട്: പ്രണയം നടിച്ച്‌ സ്ത്രീയില്‍ നിന്നും 49 ലക്ഷം രൂപ തട്ടിയ കേസില്‍  ഷിയാസ് കരീമിന്റെതെന്ന്  പറയുന്ന ഓഡിയോ സന്ദേശം പുറത്ത്.ജിമ്മിന്റെ നവീകരണത്തിനടക്കം ഷിയാസ് പണം ആവശ്യപ്പെടുന്നതും, പണം നേരിട്ട് നല്‍കിയാല്‍ മതിയെന്നു പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്.

  ജിം നവീകരിക്കാൻ 20 ലക്ഷം രൂപ നല്‍കണം. പണം അക്കൗണ്ടില്‍ ഇടണ്ടെന്നും കോഴിക്കോട് വരുമ്പോള്‍ നേരിട്ട് തന്നാല്‍ മതിയെന്നും ഷിയാസ് പറയുന്നുണ്ട്. എല്ലാക്കാലത്തും ഒപ്പമുണ്ടാകും എന്ന ഉറപ്പും സ്ത്രീയ്ക്ക് നല്‍കുന്നുണ്ട്. സ്ത്രീ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു.

ഷിയാസ് കരീമിനെതിരെ സാമ്പത്തിക വഞ്ചനയ്ക്കും ലൈംഗിക ചൂഷണത്തിനുമാണ് കേസെടുത്തത്. ഇവർ തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം നിഷേധിച്ച്‌ ഷിയാസ് വീണ്ടും രംഗത്തെത്തി. വ്യാജ പരാതിയാണെന്നും സത്യം മറനീക്കി പുറത്തു വരുമെന്നും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഷിയാസ്.

Tags