കണ്ണൂർ ചക്കരക്കല്ലിലെ ജ്വല്ലറിയിൽ വ്യാജ സ്വർണ്ണം വിൽക്കാൻ ശ്രമം ; രണ്ടു പേർ അറസ്റ്റിൽ

Attempt to sell fake gold at a jewellery shop in Chakkarakkal, Kannur; two arrested.

 കണ്ണൂർ : ചക്കരക്കൽ നഗരത്തിലെ ജ്വല്ലറിയിൽ വ്യാജ സ്വർണ്ണം വിൽക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് മൊയ്‌തുപാലം സ്വദേശികളായ ആഷിയാനയിൽ പുതിയ പുരയിൽ അബ്ദുൽ റസാഖ്, പുതിയ പുരയിൽ മുഹമ്മദ് റൈഹാൻ എന്നിവരെയാണ് ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ കെ. എ. ഫക്രുദ്ദീൻ അറസ്റ്റു ചെയ്‌തത്.

ചക്കരക്കല്ലിലെ അപർണ്ണ ജ്വല്ലറി ഉടമ കൂടാളി തലമുണ്ടയിലെ കെ. മഹേഷിന്റെ പരാതിയിലാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്.  സ്വർണാഭരണങ്ങൾ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ജ്വല്ലറിയിലെത്തിയ യുവാക്കൾ മുക്കുപണ്ടം കൈമാറി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു ഉടമ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലിസ് പ്രതികളെ പിടികൂടിയത്.

Tags