നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം; എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് എത്തും
മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സമിതിയില്‍ ഡോ. സയ്യിദ് നാസര്‍ ഹുസൈന്‍, നീരജ് ഡാന്‍ഗി, അഭിഷേക് ദത്ത് എന്നിവരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലെ അംഗങ്ങള്‍.
നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്. എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് എത്തും. മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സമിതിയില്‍ ഡോ. സയ്യിദ് നാസര്‍ ഹുസൈന്‍, നീരജ് ഡാന്‍ഗി, അഭിഷേക് ദത്ത് എന്നിവരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലെ അംഗങ്ങള്‍.
tRootC1469263">
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഇന്ന് ആരംഭിക്കുന്ന രാപകല്‍ സമരത്തില്‍ പങ്കെടുക്കാന്‍ നേതാക്കളെല്ലാം തിരുവനന്തപുരത്ത് ഉണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങള്‍ നേതാക്കളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 16 ന് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും. ഈ മാസം 19ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും.
.jpg)


