കണ്ണൂർ സ്വദേശിനി സീമയെ കൊന്നത് ചൂരിദാർ ഷാൾ കഴുത്തി മുറുക്കി : കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കമെന്ന് സൂചന, വിജയൻ കൊല നടത്തിയത് ആസൂത്രിതമെന്ന് പ്രാഥമിക പൊലിസ് അന്വേഷണ റിപ്പോർട്ട്

vijiyan and seema. Woman found dead under mysterious circumstances at lodge in Parasinikkadav; man who was with her commits suicide in Mattul

കണ്ണൂർ : പറശിനിക്കടവിലെ ലോഡ്ജിൽ മധ്യവയസ്‌ക്കയായ സ്ത്രീയെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊന്നതാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു.ചുരിദാർ ഷാൾ ഉപയോഗിച്ചാണ് സീമയെ കഴുത്ത്മുറുക്കി കൊലപ്പെടുത്തിയതെന്നാണ്പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി.സീമ(50) യാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.

tRootC1469263">

ഇവരെ ലോഡ്ജിൽ എത്തിച്ചു കൊലചെയ്തശേഷം ആൺ സുഹൃത്തും അയൽക്കാരനുമായ അയ്യോത്തെ കടേൽപറമ്പിൽ വീട്ടിൽ കെ.പി.വിജയൻ(47)മാട്ടൂൽ ജസീന്തക്ക് സമീപം തെങ്ങിൽ തൂങ്ങിമരിക്കുകയായിരുന്നു.ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന.സീമയുടെ സ്വർണാഭരണങ്ങൾ വിജയൻ പണയംവെച്ചിരുന്നുവത്രേ.അത് എടുത്തുതരാമെന്ന് പറഞ്ഞാണ് പറശിനിക്കടവിലേക്ക് കുട്ടിക്കൊണ്ടു വന്നതെന്നാണ് വിവരം ഇരുവരും അയൽവാസികളും നേരത്തെയുള്ള പരിചയക്കാരുമാണ്. ഭർത്താവ് രണ്ടു വർഷം മുൻപ് മരിച്ച സീമയ്ക്ക് രണ്ടു മക്കളുണ്ട്. ആൺ സുഹൃത്തായ വിജയനും ഭാര്യയും മക്കളുമുണ്ട്.

Tags