ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കര്‍ണാടകത്തിന്റെ കത്ത്
ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയില്‍ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തില്‍ പറയുന്നു. കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കര്‍ണാടകത്തിന്റെ കത്ത് .മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയില്‍ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തില്‍ പറയുന്നു. കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
tRootC1469263">ശബരിമല ദര്‍ശനത്തിനുള്ള പമ്ബ, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി, ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി.
നവംബർ 24 വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വല്‍ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.നിലയ്ക്കല്‍, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളില്‍ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്ബ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താല്‍കാലികമായി നിർത്തിവെച്ചു
.jpg)


