എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവ്
Mon, 22 May 2023

അമ്മയോടെ കുട്ടി കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്
കൊച്ചി: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. എറണാകുളം പോക്സോ കോടതിയാണ് കൊല്ലം പരവൂർ സ്വദേശി അനിൽകുമാറിനെ ശിക്ഷിച്ചത്.
2019 ഫെബ്രുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് അവിടെ താമസിച്ചിരുന്ന കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. അമ്മയോടെ കുട്ടി കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.