സെക്രട്ടേറിയറ്റിൽ പി. രാജീവിന്റെ ഓഫീസിന് സമീപം തീപിടിത്തം
May 9, 2023, 10:13 IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ നോർത്ത് സാന്റ്‌വിച്ച് ബ്ലോക്കിൽ തീപിടിത്തം. മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപത്തെ അദ്ദേഹത്തിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു.
ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കകം അഗ്നിശമന സേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു.
എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്നോ ഫയലുകൾ കത്തിനശിച്ചതായോ വ്യക്തത ലഭിച്ചിട്ടില്ല. ജില്ല കലക്ടർ അടക്കം സ്ഥലത്തെത്തി.