സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ 266 ദിവസം നീണ്ട രാപ്പകൽ സമരം അവസാനിച്ചു

Asha workers' talks with government fail
Asha workers' talks with government fail

തിരുവനന്തപുരം: ആശമാരുടെ 266 ദിവസം നീണ്ട രാപ്പകൽ സമരം അവസാനിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തൽ അഴിച്ചു മാറ്റി. 21000 രൂപ പ്രതിമാസ ഓണറേറിയം, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങൾ നേടുന്നത് വരെ ജില്ലാതലത്തിൽ സമരം തുടരും.

സമരം അവസാനിക്കാനിരിക്കെ പ്രതിമാസ ഓണറേറിയം 7000ൽ നിന്ന് 8000 ആക്കി വർധിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സമര നേട്ടമായാണ് ആശമാർ കണക്കാക്കുന്നത്. ഒരു രൂപ പോലും വർധിപ്പിക്കില്ല എന്നതായിരുന്നു സർക്കാരിൻറെ മുമ്പത്തെ നിലപാട്. സമരം താൽക്കാലികം മാത്രമാണെന്നും മുഴുവൻ ആവശ്യങ്ങളും നേടുന്നത് വരെ അത് തുടരുമെന്നുമാണ് ആശ സമര സമിതി ജനറൽ സെക്രട്ടറി എം.എ ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞത്.

tRootC1469263">

ഓണറേറിയം വർധിപ്പിച്ചതിനു പുറമേ ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതും 10 വർഷം പൂർത്തിയാക്കിയ ആശമാർക്ക് വിരമിക്കൽ ആനുകൂല്യമായി 50,000 രൂപ നൽകാൻ കേന്ദ്രം തീരുമാനിച്ചതുമെല്ലാം നേട്ടമായാണ് കണക്കാക്കുന്നത്. കേരള സർക്കാർ ആശമാരുടെ മുഴുവൻ കുടിശ്ശികയും നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ ഉറപ്പ് നൽകിയിരുന്നു.

Tags