രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

google news
neet pg exams

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്നു മണിക്ക് പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. 
4,32,436 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയത്. സയന്‍സ് വിഷയത്തില്‍ 1,93,544, ഹ്യൂമാനിറ്റീസില്‍ 74,482, കൊമേഴ്‌സില്‍ 10,81,09 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 28495 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിച്ച സാഹചര്യത്തില്‍ വിജയശതമാനം ഉയരുമെന്നാണ് സൂചന. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മണി മുതല്‍ പിആര്‍ഡിയുടേയും ഹയര്‍ സെക്കന്‍ഡറിയുടേയും കൈറ്റിന്റേയും വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍ :

http://www.keralaresults.nic.in http://www.prd.kerala.gov.in http://www.result.kerala.gov.in http://www.examresults.kerala.gov.in, http://www.results.kite.kerala.gov.in

Tags