രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഉടന്‍ കേരളത്തിലേക്ക് എത്തും
Sep 20, 2023, 06:59 IST

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഉടന്‍ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉടന്‍ കൈമാറും. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് സര്‍വ്വീസ്. സമയക്രമം സംബന്ധിച്ച അന്തിമവിവരം വിദഗ്ധ സമിതി വൈകാതെ കൈമാറും.
ഞായറാഴ്ച്ച ഉദ്ഘാടന യാത്ര ഉണ്ടാവുമെന്നാണ് സൂചന. ശനിയാഴ്ച്ച ട്രയല്‍ റണ്‍ നടത്തും. ആഴ്ച്ചയില്‍ ഒരു ദിവസം സര്‍വ്വീസ് ഉണ്ടാകില്ല. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്നും പുറപ്പെട്ട് 3.05 തിരുവനന്തപുരത്തെത്തുന്ന തരത്തിലാണ് സമയക്രമമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.05 ന് പുറപ്പെട്ട് രാത്രി 11. 55 ന് കാസര്‍കോട്ടെത്തും.