തീരപ്രദേശങ്ങളില്‍ റെഡ് അലർട്ട് : ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

sea

 തിരുവനന്തപുരം: കേരളത്തിലെ തീരദേശ ജില്ലകളിൽ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് 20ന്​ വൈകീട്ട്​ 5.30 വരെ 1.8 മീറ്റർ വരെ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. തീരമേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

​തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം മുനമ്പം ഫിഷിങ്​ ഹാർബർ മുതൽ മറുവക്കാട് വരെ, തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട് ചോമ്പാല ഫിഷിങ്​ ഹാർബർ മുതൽ രാമനാട്ടുകര വരെ, കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെ, കാസർകോട്​ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

Tags