വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വെളിപ്പെടുത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്
വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി ശിവന്‍കുട്ടി എസ്പിഡിപി ഐ പിന്തുണ തേടിയിരുന്നുവെന്ന് വ്യക്തമാക്കി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. 'സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. ഒരുപക്ഷേ സ്ഥാനാര്‍ത്ഥി പ്രാദേശികമായി വോട്ടു തേടിയതായിരിക്കുമെന്നും ലത്തീഫ് പറഞ്ഞു.
മലപ്പുറം: വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി ശിവന്‍കുട്ടി എസ്പിഡിപി ഐ പിന്തുണ തേടിയിരുന്നുവെന്ന് വ്യക്തമാക്കി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. 'സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. ഒരുപക്ഷേ സ്ഥാനാര്‍ത്ഥി പ്രാദേശികമായി വോട്ടു തേടിയതായിരിക്കുമെന്നും ലത്തീഫ് പറഞ്ഞു. എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയല്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അത്തരത്തിലൊരു പാര്‍ട്ടിയുടെ വോട്ടു വേണ്ട എന്നു പറയുന്നത് അശ്ലീലമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.
എസ്ഡിപിഐയുടെ വോട്ടു വേണ്ടെന്നാണ് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും ധാരണയാക്കിയ ശേഷവും, എസ്ഡിപിഐയുടെ വോട്ടു വേണ്ടെന്ന് പറഞ്ഞ് വിഡി സതീശന്‍ തള്ളിപ്പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷവും പ്രതിപക്ഷ നേതാവ് ഇത്തരം നിലപാട് സ്വീകരിച്ചിരുന്നു. ഈ നിലപാടിന്റെ ആത്യന്തിക ഗുണഭോക്താക്കള്‍ ബിജെപിയാണ് എന്നതാണ് പ്രത്യേകതയെന്ന് ലത്തീഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രസ്താവനയും ബിജെപിക്കാണ് ഗുണം ചെയ്തത്. പ്രസിഡന്റ് പദവി ബിജെപിക്ക് തളികയില്‍ വെച്ചു കൊടുക്കുന്ന നടപടിയായിരുന്നു സതീശന്‍ ചെയ്തത്. കേരളത്തിലെ ഒരു പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം ബിജെപിയുടെ കൈകളിലെത്താന്‍ വിഡി സതീശന്റെ നടപടി കാരണമായിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു.
.jpg)


