റസീനയുടെ മരണം:ആൺ സുഹൃത്തിൻ്റെ പരാതിയിൽ എസ് ഡി. പി. ഐ പ്രവർത്തകർക്കെതിരെ പിണറായി പൊലിസ് വീണ്ടും കേസെടുത്തു


പിണറായി: കായലോട് പറമ്പായിയിലുള്ള ചേരി കമ്പി നിക്കടുത്തെ റസീന യുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് റഹീസിൻ്റെ പരാതിയിൽ പിണറായി പൊലിസ് വീണ്ടും എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പറമ്പായി സ്വദേശികളായ ഫൈസൽ, മുബഷീർ, റഫ്നാസ്, സുനീർ സക്കറിയ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
tRootC1469263">ജൂൺ15 ന് റസീനയുമായി റഹീസ് കായ ലോട് അച്ചാ കണ്ടി പള്ളിക്ക് സമീപമുള്ള റോഡരികിൽ നിർത്തിയിട്ട കാറിന് സമീപത്തു നിന്നും സംസാരിക്കവെ പ്രതികൾ തന്നെ സംഘം ചേർന്ന് വളയുകയും ബലപ്രയോഗത്തിലുടെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയെന്നാണ് റഹീസിൻ്റെ പരാതി. തൻ്റെ മൊബൈൽ ഫോണും ടാബും പ്രതികൾ പിടിച്ചെടുത്ത് അതിലെ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

ശനിയാഴ്ച്ച രാവിലെയാണ് റസീനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകുന്നതിനായി റഹീസ് പിണറായി പൊലിസ് സ്റ്റേഷനിൽ ഹാജരായത്. എസ്. ഐ ബ വീഷിൻ്റെ നേതൃത്വത്തിലാണ് ഇയാളുടെ മൊഴിയെടുത്തത്.റഹീസ് കേസിലെ പ്രതിയല്ലെന്ന് പിണറായി പൊലിസ് അറിയിച്ചു. എന്നാൽ റഹീസ് റസീനയെ പ്രണയം നടിച്ചു 46 ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങളും പണവും വാങ്ങിയെന്ന് ഉമ്മ ഫാത്തിമ തലശേരി എ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.