ശില്പിക്ക് ശില്പിയുടെ ശില്പ സമ്മാനം ; കണ്ണൂരിൽ കുട്ടികളുടെ ചിത്രപ്രദർശന വേദിയിൽ ശ്രദ്ധനേടി ഉണ്ണി കാനായിയുടെ കാരിക്കേച്ചർ ശില്പം

Sculpture gift from sculptor to sculptor; Unni Kanai's caricature sculpture attracts attention at children's art exhibition in Kannur

 കണ്ണൂർ : കൂത്തുപറമ്പ് യു പി സ്കൂളിൽ നടക്കുന്ന വരയിടം  കുട്ടികളുടെ ചിത്രപ്രദർശനവും ക്യാമ്പും  നടക്കുന്ന വേദിയിൽ വ്യത്യസ്തമായ ഒരു  ചടങ്ങിന് അവസരമൊരുങ്ങി. ശില്പി  ഉണ്ണി കാനായിയുടെ കാരിക്കേച്ചർ ശില്പമാെണ് ഏവരെയും ആകർഷിക്കുന്നത്.ഫൈബറിൽ നിർമ്മിച്ചിരിക്കുന്ന ഈ കാരിക്കേച്ചർ ശില്പത്തിന് നാലര അടി ഉയരമുണ്ട്

രണ്ടു വർഷം മുൻപ് ഡാവിഞ്ചി സുരേഷിന്റെ അൻപതാം ജന്മവാർഷികത്തിന് കൊടുങ്ങല്ലൂരിൽ വെച്ച് ഡാവിഞ്ചി സുരേഷിന്റെ ശില്പം ഉണ്ണി കനായി നിർമ്മിച്ചു സമ്മാനിച്ചിരുന്നു.വരയിടം ക്യാമ്പ്  ഉദ്ഘാടനം നിർവ്വിഹിക്കാൻ ഉണ്ണി കാനായിയെയും ചിത്രപ്രദർശനം ഉദ്ഘാടനം നിർവ്വഹിക്കാൻ  ഡാവിഞ്ചി സുരേഷിനെയും നിശ്ചയിച്ചത്തോടെയാണ്  ഷൈജുവിന്റെ സുഹൃത്തായ  സുരേഷിന് ഉണ്ണിയുടെ ശില്പം നിർമ്മിക്കാനുള്ള അവസരമൊരുങ്ങിയത് രണ്ടു വർഷമായി ഡാവിഞ്ചി സുരേഷ് മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്  നൽകിയ ശില്പത്തിന് പകരമായി ഉണ്ണിയുടെ ശില്പം നിർമ്മിച്ചു കൊടുക്കണമെന്നുള്ളത്.

Sculpture gift from sculptor to sculptor; Unni Kanai's caricature sculpture attracts attention at children's art exhibition in Kannur

തുടർന്ന് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി, ഉണ്ണിക്കാനായി,ഡാവിഞ്ചി സുരേഷ്, സനൽ കുമാർ പി, മുഹമ്മദ് ഷാഫി എന്നിവർ കുട്ടികളുമൊത്ത് സംവദിച്ചു. കൂടാതെ കുരുത്തോലയിൽ വിസ്മയം തീർക്കുന്ന സുബ്രഹ്മണ്യൻ  കുരുത്തോലയും, ചിരട്ട കൊണ്ട് കരകൗശലം തീർക്കുന്ന മഹേഷ്‌ കണ്ണൂരും  കുട്ടികളുമായി കൂട്ടുകൂടി. കളിയരങ്ങുമായി സുധീഷ്  നരിക്കോടും ഈ ക്യാമ്പിൽ പങ്കെടുക്കുന്നു.   ആർട്ടിസ്റ്റ് ഷൈജു കെ മാലൂർ ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. 
വരയിടം കുട്ടികൾ വരച്ച ആയിരത്തോളം  ചിത്രങ്ങൾ ആണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. പെൻസിൽ, ക്രയോൺസ്, വാട്ടർ കളർ, അക്രലിക്ക്, 
മൺവര, കോഫി പെയിന്റിംഗ്, കോളാഷ് എന്നീ മീഡിയത്തിലുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം 26 ന് സമാപിക്കും

Tags