വി എസിൻ്റെ അർദ്ധകായ പ്രതിമയൊരുക്കി ശിൽപി ഉണ്ണി കാനായി: കാണാൻ വി എസിൻ്റെ മകനെത്തി

Sculptor-Unni-Kanayi-creates-a-bust-of-vs-achuthanandan-VS-son-visits-to-see-it.jpg

പയ്യന്നൂർ: സിപി എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും മുൻ കേരള മുഖ്യമന്ത്രി യുമായ വി എസ് അച്യുതാനന്ദ ന്റെ പയ്യന്നൂരിൽശിൽപ്പം ഒരുങ്ങുന്നു കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ശിൽപ്പി ഉണ്ണി കാനായിയുടെ പണിപ്പുരയി ലാണ് ശിൽപ്പം ഒരുങ്ങുന്നത്.

ആലപ്പുഴയിൽ വി എസിന്റെ വേലിക്കകത്ത് വീട്ടിലേക്കാണ് മൂന്നര അടി ഉയരമു ഉള അർദ്ധകായ ശിൽപ്പം ഫൈബർ ഗ്ലാസിൽ വെങ്കലനിറം പൂശി തയ്യാറാക്കുന്നത്. ചിരിക്കു ന്ന മുഖത്തോടെ ആൾക്കാരെ നോക്കുന്ന രീതിയിലാണ് രൂപകൽപന.

Sculptor-Unni-Kanayi-creates-a-bust-of-vs-achuthanandan-VS-son-visits-to-see-it.jpg

വി എസിന്റെ മകൻ അരുൺ കുമാർ കളിമണ്ണിൽ നിർമിച്ച ശിൽ പ്പം വിലയിരുത്താൻ കാനായിയി ലെ പണിപ്പുരയിലെത്തി നിർദ്ദേശങ്ങൾ നൽകി. വി എസിന്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂലായ് 21ന് ആലപ്പുഴയിലെ വീട്ടിൽ ശി ൽപ്പം സ്ഥാപിക്കും. കളി മണ്ണിൽ നിർമ്മിച്ച ആദ്യ രൂപം പ്ളാസ്റ്റർ ഓഫ് പാരീസിൻ മോൾഡ് ചെയ്തെടുത്ത ശേഷം വെങ്കല നിറം പൂശുമെന്ന് ശിൽപ്പി ഉണ്ണികാനായി പറഞ്ഞു.

Sculptor-Unni-Kanayi-creates-a-bust-of-vs-achuthanandan-VS-son-visits-to-see-it.jpg

Tags