കളമശ്ശേരിയില്‍ മെഡിക്കല്‍ ഷോപ്പില്‍ കയ്യാങ്കളി ; മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു

Teacher beats up seventh grader in Idukki; Police register case

യുസി കോളേജിനടുത്ത് താമസിക്കുന്ന മനാഫ്, ഭാര്യ നാജിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

എറണാകുളം കളമശ്ശേരിയില്‍ മെഡിക്കല്‍ ഷോപ്പില്‍ കയ്യാങ്കളി. മെഡിക്കല്‍ ഷോപ്പ് ഉടമയെയും ഭാര്യയെയും ആദില്‍ എന്ന യുവാവ് പരിക്കേല്‍പ്പിച്ചു. വൈകീട്ട് ഏഴരയോടെയാണ് അതിക്രമം. 

യുസി കോളേജിനടുത്ത് താമസിക്കുന്ന മനാഫ്, ഭാര്യ നാജിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലഹരിക്കടിമയായ യുവാവ് പരിക്കേറ്റവരുടെ ബന്ധുവാണ് എന്നാണ് പ്രാഥമിക വിവരം. അന്വേഷണം നടക്കുന്നതായി കളമശ്ശേരി പൊലീസ് അറിയിച്ചു.

Tags