തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് അന്തരിച്ചു

C

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

 

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ (75) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പ് കൊച്ചി എളംകുളത്ത് വെച്ച് ബൈക്ക് ഇടിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ കൊച്ചി കടവന്ത്രയിൽ നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്‌ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

മകള്‍ : ജിഷ ജോണ്‍, മരുമകന്‍: ജിബി എന്‍, എബ്രഹാം , കൊച്ചുമകള്‍ : ജിയ എന്‍. ജിബി ( പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയാണ് ). സംസ്കാരം നാളെ 28.06.2026. 4 മണിക്ക് എളംകുളം സെന്‍റ് മേരിസ് സുനോറ പള്ളിയില്‍

Tags