സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു ; ഒപ്പമുണ്ടായിരുന്ന മകന് ഗുരുതര പരിക്ക്
Sep 27, 2026, 19:37 IST
മകന്‍ അതുല്‍ കൃഷ്ണയെ ഗുരുതരമായ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലാ പൊന്‍കുന്നം റൂട്ടില്‍ പൂവരണിയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.15 ഓടെയാണ് അപകടം ഉണ്ടായത്. ഉരുളികുന്നം സ്വദേശിയായ കല്ലോലിക്കല്‍ സുജിതകുമാരി ആണ് മരിച്ചത്. മകന്‍ അതുല്‍ കൃഷ്ണയെ ഗുരുതരമായ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൈകയില്‍ നിന്ന് വന്ന കാറും പാലായില്‍ നിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മില്‍ ആണ് ആദ്യം കൂട്ടിയിടിക്കുന്നത്. ഇടിയില്‍ നിയന്ത്രണം വിട്ട ഒരു കാര്‍ പാലായില്‍ നിന്നും ഉരുളിക്കുന്നത്തേക്ക് പോയ സുജിത ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
.jpg)

