ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു
മുഹമ്മദ് ഫായിസും അസ്മത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു
സുല്‍ത്താൻ ബത്തേരി: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു.കാലടി, കാടംഞ്ചേരി, പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര, ഫാറൂഖ് കോളജ് തൊട്ടാടിപ്പാടം അസ്മത്ത് (25) എന്നിവരാണ് മരിച്ചത്.
tRootC1469263">ദേശീയ പാത 766 ല്‍ മുത്തങ്ങ കല്ലൂരില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. മുഹമ്മദ് ഫായിസും അസ്മത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബത്തേരി പോലീസ് തുടർനടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
.jpg)


