ചേര്‍ത്തലയില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

d
d

ലോറിയുടെ പിൻചക്രങ്ങള്‍ ദേഹത്തു കൂടി കയറിയിറങ്ങിയത്തിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അമല്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. 

ചേർത്തല: ചേർത്തലയില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തുറവൂർ സ്വദേശിയും ചേർത്തല ഇസാഫ് ബാങ്ക് മാനേജരുമായ അമല്‍ പി.ബെൻ (33) ആണ് മരിച്ചത്. കഞ്ഞിക്കുഴി ഭാഗത്തു നിന്നും ചേർത്തലയിലേക്ക് പോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ കെ.വി.എം. ആശുപത്രിക്ക് സമീപം വെച്ചാണ് അപകടത്തില്‍പ്പെട്ടത്

tRootC1469263">

റോഡിന്റെ വശങ്ങളിലൂടെ യാത്ര ചെയ്യുകയായിരുന്ന അമലിന്റെ സ്കൂട്ടർ ടോറസ് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നുവെന്ന് ചേർത്തല പോലീസ് അറിയിച്ചു. ലോറിയുടെ പിൻചക്രങ്ങള്‍ ദേഹത്തു കൂടി കയറിയിറങ്ങിയത്തിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അമല്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. 

Tags