തൃശൂരില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

accident

ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശൂര്: ഊരകത്ത് സ്വകാര്യ ബസിനടിയില്‍പ്പെട്ട് സ്കൂട്ടര് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂര് പൂച്ചിന്നിപ്പാടം സ്വദേശി ജെറിയുടെ ഭാര്യ സ്നേഹയാണ് മരിച്ചത്.

പൊറത്തിശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ സ്നേഹ രാവിലെ ജോലിക്കായി സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

tRootC1469263">

ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്‍കും.

Tags