തൃശൂരില്‍ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

D

സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

തൃശൂർ : തൃശൂരില്‍ റോഡപകടത്തില്‍ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടില്‍ വീട്ടില്‍ ദേവിക വേണുഗോപാലൻ (36) ആണ് മരിച്ചത്.ലോറിയ്ക്കടിയില്‍പ്പെട്ടാണ് ദാരുണന്ത്യം.

മുണ്ടുപാലം ജംഗ്ഷനില്‍ വെച്ച്‌ ആയിരുന്നു അപകടം നടന്നത്. സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

Tags