പാലക്കാട് കാട്ടുപന്നി തട്ടി സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവാവിനും മകള്‍ക്കും പരിക്ക്
അപ്രതീക്ഷിതമായി റോഡിലേക്ക് ചാടിയ കാട്ടുപന്നി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
പാലക്കാട്: പാലക്കാട് കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം. പാലക്കാട് വടക്കഞ്ചേരിയില്‍ ആയിരുന്നു സംഭവം.അപകടത്തില്‍ യുവാവിനും ഏഴ് വയസുകാരിയായ മകള്‍ക്കും പരിക്കേറ്റു. കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കല്‍ വീട്ടില്‍ ഹക്കീമീനും (47) രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ സഫ ഫാത്തിമയുമാണ് പരിക്കേറ്റത്.
tRootC1469263">ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വാല്‍ക്കുളമ്ബ് പാറച്ചാട്ടം-കൊട്ടടി റോഡിലായിരുന്നു സംഭവം. ട്യൂഷന് പോയ മകളുമായി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടിയതും നിയന്ത്രണം വിട്ട വാഹനം മറിഞ്ഞതും.അപ്രതീക്ഷിതമായി റോഡിലേക്ക് ചാടിയ കാട്ടുപന്നി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടം കണ്ട സമീപവാസികളാണ് ഓടിയെത്തിയതും ഇവരെ ആശുപത്രിയില്‍ എത്തിച്ചതും.
.jpg)


