പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന ഇന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും

google news
harshina

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യപ്പെട്ട് ഹര്‍ഷിന ഇന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. 
കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നിലാണ് സമരം.അഞ്ച് വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു.നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല.

ഒന്‍മ്പത് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.വിഷയവുമായി ബന്ധപ്പെട്ട് ഇതിന് മുന്‍മ്പ് ഹര്‍ഷിന നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഇത് മതിയായ നഷ്ട്ടപരിഹാരം അല്ല എന്നാരോപിച്ചാണ് വീണ്ടും സമരം ആരംഭിക്കുന്നത്.

Tags