വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയുടെ അനിശ്ചിതകാല സമരം ഇന്ന് നാലാം ദിനം

google news
harshina

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയുടെ അനിശ്ചിതകാല സമരം തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലെ സമരം ഇന്ന് നാലാം ദിനമാണ്. 

50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുക, ആരോഗ്യമന്ത്രി വാഗ്ദാനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവിശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

അഞ്ച് വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു.നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒന്‍മ്പത് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.വിഷയവുമായി ബന്ധപ്പെട്ട് ഇതിന് മുന്‍മ്പ് ഹര്‍ഷിന നടത്തിയ സമരം ആരോഗ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.

Tags