ജനുവരി 26 വരെ ശാസ്ത്ര സാംസ്കാരികോത്സവം ; വൈപ്പിനിൽ സംഘാടക സമിതി രൂപീകരിച്ചു

Science and Cultural Festival until January 26; Organizing Committee Formed in Vypin

 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനുവരി 26 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ വൈപ്പിൻ മേഖലാതലം ചെറായി  ഡിസ്പൻസറിക്ക് പടിഞ്ഞാറ് വശത്തുള്ള നാല് വാർഡുകൾ കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങളോടെ നടക്കും. പള്ളിപ്പുറം സഹകരണ ബാങ്ക് ഹാളിൽവെച്ച് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. 

Science and Cultural Festival until January 26; Organizing Committee Formed in Vypin

പ്രൊഫ. പി.കെ. രവീന്ദ്രൻ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിശദീകരിച്ചു സംസാരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ. ജയൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം രാധിക സതീഷ് , വാർഡ്  മെമ്പർ അജയകുമാർ ,പരിഷത്ത് ജില്ലാ സെക്രട്ടറി പി.കെ. വാസു ,ശ്രീമതി ശാന്തിദേവി ,പുരോഗമന കലാസാഹിത്യ സംഘം വൈപ്പിൻ മേഖല സെക്രട്ടറി വിനോയ് കുമാർ ,കുസുംഷലാൽ ,പി  മുരളീധരൻ ,എന്നിവർ സംസാരിച്ചു. പി.എസ്. പ്രസാദ് അദ്ധ്യക്ഷനായിരുന്നു. 

പി.വി. അനിയൻ സ്വാഗതവും ടി.എൻ. സന്തോഷ് നന്ദിയും പറഞ്ഞു. സാംസ്കാരികോത്സവം വിജയിപ്പിക്കുന്നതിനുവേണ്ടി പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ജയൻ ചെയർ പേഴ്‌സണും , ടി എൻ സന്തോഷ് ജനറൽ കൺവീനറും ആയ വിവിധ സബ്കമ്മറ്റികളടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

Tags