സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി; സര്‍വകലാശാലകളിലെ പരീക്ഷകളില്‍ മാറ്റമില്ല

Child Rights Commission orders cancellation of public holidays for educational institutions on special days

ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന കെടിയു പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടത്തും.

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച അവധി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബാധകം. കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന കെടിയു പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടത്തും. മറ്റ് സര്‍വകലാശാലകളിലെ പരീക്ഷകളില്‍ മാറ്റമില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.

Tags