ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കും.
ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വിഡി സതീശനാണ് നിര്‍ദേശം നല്‍കിയത്. അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാര്‍ത്ത വന്നത്.
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(തിങ്കള്‍) അവധി നല്‍കും. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നാളെ പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നല്‍കുന്നത്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കളി കണ്ട് പുലര്‍ച്ചെ ഉറങ്ങുന്ന ആരാധകര്‍ക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അവധിക്കായുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
.jpg)

