ബീച്ചില്‍ സ്കൂള്‍ വിദ്യാർഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

Death due to boat capsizing in Puthukurichi; A fisherman died

ഇന്നലെ രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥി സ്കൂളില്‍ എത്തിയിരുന്നില്ല. കാണാതായതിനെ തുടർന്ന് രക്ഷിതാക്കള്‍ കയ്പമംഗലം പോലീസില്‍ അറിയിക്കാനായി സ്റ്റേഷനില്‍ എത്തിയ സമയത്താണ് കുട്ടിയുടെ മരണവിവരം അറിഞ്ഞത്

കയ്യ്പമംഗലം: വഞ്ചിപ്പൂര ബീച്ചില്‍ സ്കൂള്‍ വിദ്യാർഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് തട്ടാർകുഴി വീട്ടില്‍ അമീർഅലി(17) ആണ് മരിച്ചത്.

തട്ടാർകുഴി വീട്ടില്‍ സുബീറിന്റെ മകനാണ്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥി സ്കൂളില്‍ എത്തിയിരുന്നില്ല. കാണാതായതിനെ തുടർന്ന് രക്ഷിതാക്കള്‍ കയ്പമംഗലം പോലീസില്‍ അറിയിക്കാനായി സ്റ്റേഷനില്‍ എത്തിയ സമയത്താണ് കുട്ടിയുടെ മരണവിവരം അറിഞ്ഞത്.കയ്പമംഗലം വഞ്ചിപ്പുര ബീച്ചിനടുത്താണ് കുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കയ്പമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

tRootC1469263">

Tags