ആലപ്പുഴയിൽ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് അപകടം; വയോധിക ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്
Updated: Jul 7, 2026, 10:02 IST
ദാസൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ സ്കൂളിന്റെ മതില് ഇടിഞ്ഞു വീണ് വയോധിക ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ചന്തിരൂർ ഔർ ലേഡി സ്കൂളിൻ്റെ മതിലാണ് സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞു വീണത് .ചന്തിരൂർ സ്വദേശികളായ ദാസൻ, ഭാര്യ സുജാത എന്നിവർക്കാണ് പരിക്കേറ്റത്.
ദാസൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. മതില് കാലപഴക്കം കൊണ്ട് ശോചനീയവസ്ഥയിലായിരുന്നുവെന്ന് നേരത്തെ വീട്ടുകാർ സ്കൂള്‍ അധികൃതരെ ചൂണ്ടിക്കാണിച്ചിരുന്നു. എ
.jpg)

