സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്
Aug 5, 2025, 10:50 IST
പരീക്ഷകൾ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച് ഓണാവധിക്കായി സ്കൂൾ അടയ്ക്കും
തിരുവനന്തപുരം: സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതൽ 29 വരെ നടക്കുക. എൽപി വിഭാഗത്തിൽ 20-ന് തുടങ്ങും.
പരീക്ഷകൾ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച് ഓണാവധിക്കായി സ്കൂൾ അടയ്ക്കും. ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിൽ 27-ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29-ന് നടക്കും. ഓണാഘോഷവും നടത്തും
tRootC1469263">.jpg)


