സ്‌കോൾ കേരള ഡി.സി.എ പരീക്ഷ ജൂൺ 20 മുതൽ; ഫീസ് അടയ്ക്കൽ ആരംഭിച്ചു
സ്‌കോൾ കേരള- നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് പതിനൊന്നാം ബാച്ചിന്റെ പൊതു പരീക്ഷ ജൂൺ 20ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ ജൂൺ 20, 21, 27, 28 തീയതികളിലും, തിയറി പരീക്ഷ ജൂലൈ 5, 11, 12, 19 തീയതികളിലും അതാത് പഠന കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാ ഫീസ് പിഴ കൂടാതെ മെയ് 4 മുതൽ 16 വരെയും 20 രൂപ പിഴയോടെ മെയ് 17 മുതൽ 26 വരെയും സ്‌കോൾ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) ഓൺലൈനായി അടയ്ക്കാം. 900 രൂപയാണ് ആകെ പരീക്ഷ ഫീസ്. ഫീസ് അടയ്ക്കാനായി ഡിസിഎ പഠിതാക്കൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള യൂസർനെയിം (ആപ്ലിക്കേഷൻ നമ്പർ), പാസ്‌വേഡ് (ജനന തീയതി) ഉപയോഗിച്ച് സ്‌കോൾ കേരളയുടെ വെബ്സൈറ്റിലെ സ്റ്റുഡന്റ് ലോഗിനിൽ 'Exam Fee Payment' എന്ന ലിങ്ക് വഴി തുക അടയ്ക്കാം.
സ്‌കോൾ കേരള വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാഫാം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്, സ്‌കോൾ കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിൻസിപ്പാൾമാർക്ക് സമർപ്പിക്കണം. ഇന്റേണൽ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഫോൺ: 0471-2342950, 2342271.
.jpg)

