തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം ; 15 വിദ്യാർത്ഥികൾക്ക് പരിക്ക്

School bus falls into canal in Thiruvananthapuram; 15 students injured

 തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂർ സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുട്ടികളെ കൂടാതെ ബസിലെ ആയയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണം വ്യക്തമല്ലെങ്കിലും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

tRootC1469263">

Tags