തൃശൂരിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു, അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി

D

മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്

തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു പി സ്കൂൾ കെട്ടിടം തകർന്നുവീണു.  അവധി ദിവസമായതിനാൽ അപകടം ഒഴിവായി. സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും പൂർണ്ണമായി തകർന്നു വീണു.

മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്. ഇതിന് പിന്നാലെ ക്ലാസുകൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടഭാഗവും തകർന്നു. ഇന്ന് ശ്രീകൃഷ്ണ ജയന്തിയുടെ അവധിയായിരുന്നതിനാൽ മാത്രമാണ് സ്‌കൂളിൽ വൻ ദുരന്തം ഒഴിവായത്

Tags