സ്കൂൾ കലോത്സവം നാടിനെ ഒന്നിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി : കേരളത്തിൻ്റെ സാംസ്കാരിക മേഖലയ്ക്ക് തിളക്കമേകുന്നതാണ് സ്കൂൾ കലോൽസവമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 35ാമത് ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം കഞ്ഞിക്കുഴി എസ് എൻ എച്ച്. എസ് എസ് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപെട്ട നാടൻ കലാരൂപങ്ങളെ നാടിന് പരിചയപ്പെടുത്തുന്നു എന്നതാണ് സ്കൂൾ കലോൽസവത്തിൻ്റെ പ്രത്യേകത. നാടും നാട്ടാരും ഒന്ന് ചേരുന്ന കാഴ്ച. കലാകാരന്മാരെ ഒരുമിച്ച് ചേർക്കാൻ കഴിയുന്ന ഇടമാണിത് .മന്ത്രി പറഞ്ഞു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ജോസഫ് വയലിൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഭവ്യ കണ്ണൻ, കഞ്ഞിക്കുഴി എസ് എൻ എച്ച് എച്ച്എ എസ് മാനേജർ ബിജു മാധവൻ. ഹരിതചട്ട സമിതി അധ്യക്ഷ ടിൻസി തോമസ്സ്, ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എസ് ഷാജി, സ്വീകരണ സമിതി കൺവീനർ ഷൈൻ ജോസ് ത്രിതല പഞ്ചായ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.