സേവ് ബോക്‌സ് ആപ് തട്ടിപ്പ് കേസ്, തനിക്കെതിരെ നടക്കുന്നത് നുണ പ്രചരണമാണെന്ന് നടന്‍ ജയസൂര്യ
24 ന് ഹാജരാകണം എന്ന സമൻസ് കിട്ടിയപ്പോള്‍ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങള്‍ ഹാജരായിരുന്നു. അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുളള സമൻസ് ഇതുവരെയും ലഭിച്ചിട്ടില്ല
കൊച്ചി: 'സേവ് ബോക്സ്' ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്.
tRootC1469263">24 ന് ഹാജരാകണം എന്ന സമൻസ് കിട്ടിയപ്പോള്‍ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങള്‍ ഹാജരായിരുന്നു. അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുളള സമൻസ് ഇതുവരെയും ലഭിച്ചിട്ടില്ല. എല്ലാവിധ സാമ്ബത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവില്‍ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരനാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.
സേവ് ബോക്്‌സ് ലേല ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ഒരു കോടി രൂപയാണ് ജയസൂര്യയ്ക്ക് പ്രതിഫലമായി ലഭിച്ചത് എന്നും ഇത് സേവ് ബോക്സ് ഉടമ സ്വാതിഖ് റഹ്‌മാന്‍ തട്ടിപ്പിലൂടെ സമ്പാദിച്ചതാണ് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സേവ് ബോക്‌സ് ലേല ആപ്പിന്റെ പേരില്‍ കോടികള്‍ നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സ്വാതീഖ് റഹ്്മാനെ 2023 ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധപ്പവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്. സ്വാതീഖിന് സിനിമാതാരങ്ങളുമായി ബന്ധമുണ്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തത്.
.jpg)


