ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തം
Mar 30, 2026, 10:11 IST
തിരുവനന്തപുരം : ശാസ്തമംഗലത്തെ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തീപിടിത്തം. അക്ഷയ ടവേഴ്സ് കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള കണ്ണാട്ട് ഫിൻഗോൾഡ് എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.
സ്ഥാപനത്തിലെ ഇൻവെർട്ടറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ഉടൻ മൂന്ന് യൂണിറ്റ് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി. അഗ്നിശമനസേനയുടെ അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
.jpg)


