ചലച്ചിത്ര താരങ്ങളെ അപമാനിച്ചു ; സന്തോഷ് വർക്കിക്കെതിരെ കൂടുതൽ പരാതികൾ
Apr 25, 2025, 13:26 IST
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയ സന്തോഷ് വർക്കി(ആറാട്ടണ്ണൻ)ക്കെതിരെ കൂടുതൽ പരാതികൾ. ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവർ കൂടി പരാതി നൽകി. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. പൊലീസ് മേധാവിക്കാണ് ഇരുവരും പരാതി നൽകിയത്.
tRootC1469263">നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയിരുന്നു. ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നൽകിയത്. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
.jpg)


