സംസ്കൃത സർവ്വകലാശാലയിൽ ബിരുദ പ്രോഗ്രാമുകൾ: പ്ലസ് ടു സേ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം

apply
apply

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും പ്രാദേശിക ക്യാമ്പസുകളിലും 2025-2026 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലും ബി. എഫ്. എ. പ്രോഗ്രാമുകളിലും പ്രവേശനത്തിനായി പ്ലസ് ടു സേ പരീക്ഷ വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

tRootC1469263">

യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 31ന് മുമ്പ് അതത് പ്രാദേശിക ക്യാമ്പസ് ഡയറക്ടർമാരെയും മുഖ്യക്യാമ്പസിലെ വകുപ്പ് മേധാവികളെയും അസൽ സർട്ടിഫിക്കറ്റുകളുമായി സമീപിക്കണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക. 

Tags