പൊതു അവധി ദിനമായിട്ടും ഇന്ന് സന്നിധാനത്ത് തിരക്ക് കുറഞ്ഞത് തീർത്ഥാടകർക്ക് സുഖദർശനം ലഭ്യമായി

ശബരിമല: പൊതു അവധി ദിനമായിട്ടും തിരക്ക് കുറഞ്ഞത് സന്നിധാനത്ത് എത്തിയ തീർത്ഥാടകർക്ക് സുഖദർശനം ലഭ്യമാക്കി. ഇന്ന് പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് നടപന്തലിലും സന്നിധാനം ഫ്‌ളൈ ഓവറിലും തീർത്ഥാടകരുടെ ക്യൂ അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനുശേഷം എവിടെയും തടസ്സമില്ലാതെ ഭക്തർക്ക് പതിനെട്ടാംപടി ചവിട്ടാൻ കഴിഞ്ഞു.
പലപ്പോഴും ഭക്തരെ കൊടിമരച്ചുവട്ടിൽ നിന്നും വടക്കേനടവഴി നേരിട്ട് ദർശനത്തിനായി കടത്തി വിട്ടു. തിരുനടയിൽ എത്തിയ ഭക്തർക്ക് ഏറെനേരം നിന്ന് ദർശനം നടത്തുന്നതിനും അവസരം ലഭിച്ചു.
ഇന്ന് ലോക കപ്പ് ക്രിക്കറ്റ് മഝരത്തിന്റെ ഫൈനൽ മത്സരം ആയിരുന്നതും തീർത്ഥാടകരുടെ എണ്ണം കുറയാൻ ഇടയാക്കിയെന്നാണ് അനുമാനിക്കുന്നത്.
വെർച്വൽക്യൂ മുഖേനെ കഴിഞ്ഞ രണ്ടുദിവസംകൊണ്ട് 37,348 തീർഥാടകരാണ് ഇന്ന് വരെ ബുക്കിംഗ് നടത്തിയത്. ഒരു ദിവസം വെർച്വൽക്യൂ വഴി 80000 ആയിരവും സ്‌പോട്ട് ബുക്കിംഗിലൂടെ 10000 പേർക്കുമാണ് ദർശന സൗകര്യം ഒരുക്കിയിരുന്നത്.